എമിലി പർകിൻസും പ്രിയ കെ. നായരും തമ്മിലുള്ള സംഭാഷണം ആയിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി രണ്ടിൽ നടന്നത്. ക്രിയാത്മക എഴുത്തിന്റെ തലങ്ങളെക്കുറിച്ച് എമിലി വിശദീകരിച്ചു. എഴുത്തിൽ സ്തംഭനം സംഭവിക്കുന്ന എഴുത്തുകാർക്ക് വേണ്ടി `വായിക്കുക വായിക്കുക വായിക്കുക, കുറച്ച് കുറച്ച് എഴുതുക` എന്നായിരുന്നു കവിയുടെ ഉപദേശം. വികാരങ്ങളുടെ പങ്ക് എഴുത്തിൽ എത്രമാത്രം പ്രധാനമാണ് എന്നതിനെക്കുറിച്ചും എ.ഐക്ക് സാഹിത്യത്തിലെ പങ്ക് എന്നിവയെക്കുറിച്ചും പറഞ്ഞു. ന്യൂസിലാൻഡ് എന്ന ശക്തമായ രാജ്യത്തിൽ എത്രമാത്രം എഴുത്തിന് പ്രാധാന്യം ഉണ്ടെന്ന് വിശദീകരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ കൊളോണിയൻ പൈതൃകത്തെ കുറിച്ചും അവർ വ്യക്തമാക്കി.